273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളും ഉൾപ്പടെ 405 താരങ്ങളാണ് ലേലത്തിൽ ഉളളത്. മുംബൈ ഇന്ത്യൻസ് സഹ ഉടമ ആകാശ് അംബാനി, കോച്ച് മാർക് ബൗച്ചർ, ബൗളിങ് കോച്ച് സഹീർഖാൻ, ബാറ്റിങ് കോച്ച് മഹേല ജയവർധന തുടങ്ങിയവർ കൊച്ചിയിലെത്തി. കൊച്ചിയിൽ ആദ്യമായാണ് എത്തുന്നതെന്നും താരങ്ങളെ ഉടൻ അറിയാമെന്നും ആകാശ് അംബാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.