News Sports

ഐപിഎല്‍: ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. പ്ലേഓഫ് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. രാത്രി ഏഴരമുതല്‍ അബുദാബായിലാണ് മത്സരം. ആര്‍.സി.ബി രണ്ടാം സ്ഥാനത്തും ഡല്‍ഹി മൂന്നാം സ്ഥാനത്തും ആണെങ്കിലും റണ്‍റേറ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് പ്ലേഓഫില്‍ എത്തും. തുടര്‍ച്ചയായി നാല് കളികളില്‍ തോറ്റതാണ് ഡല്‍ഹിക്ക് തിരിച്ചടി ആയത്. അവസാന മത്സരത്തിലെ തോല്‍വിയും ബാംഗ്ലൂരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.