News Sports

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് ജയം. 173 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ചെന്നൈ മറികടന്നു. തുടരെ രണ്ട് സിക്‌സറുകള്‍ നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. 11 പന്തില്‍ 31 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. ഗെയ്ക്ക്‌വാദ് 72 റണ്‍സെടുത്ത് തിളങ്ങി. ആദ്യം ബാറ്റ്‌ചെയ്ത കൊല്‍ക്കത്ത 87 റണ്‍സ് എടുത്ത നിതീഷ് റാണയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.