News Sports

ഐപില്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു

ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഒമ്പത് വിക്കറ്റിന് പഞ്ചാബ് തോറ്റു. 154 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 7 പന്ത് ബാക്കിനില്‍ക്കെയാണ് ചെന്നൈ മറികടന്നത്. റുതുരാജ് ഗെയ്ക്ക്‌വാദ് അര്‍ധസെഞ്ച്വറി നേടി. ഡുപ്ലെസിസ് 48 ഉം റായിഡു 30 ഉം റണ്‍സ് എടുത്ത് തിളങ്ങി.