News Sports

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. 78 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡി കോക്ക് ആണ് മുംബൈയുടെ വിജയശില്‍പി. ജയത്തോടെ മുംബൈ ടേബിളില്‍ വീണ്ടും ഒന്നാമതെത്തി.