News Sports

ഐപിഎല്ലില്‍ ഇന്ന് നിര്‍ണ്ണായക പോരാട്ടങ്ങള്‍

ഐപിഎല്ലില്‍ ഇന്ന് നിര്‍ണ്ണായക പോരാട്ടങ്ങള്‍. കിങ്‌സ് ഇലവന്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് ആണ് മത്സരം.നിലവില്‍ അഞ്ചാം സ്ഥാനത്ത് ഉള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്.ക്യാപ്പ്റ്റന്‍ കെ എല്‍ രാഹുലിലും ക്രിസ് ഗെയിലിലുമാണ് പഞ്ചാബ് പ്രതീക്ഷകള്‍.ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്.ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം.