News Sports

ഐപിഎല്ലില്‍ റെക്കോര്‍ഡ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്

ഐ.പി.എല്ലില്‍ റെക്കോര്‍ഡ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പഞ്ചാബ് കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ 224 റണ്‌സ് ലക്ഷ്യം മറികടന്ന രാജസ്ഥാന്‍, ഐ.പി.എല്ലില്‍ റണ്‍സ് പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ ജയം സ്വന്തമാക്കി. 85 റണ്‍സെടുത്ത സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം കളിയിലും മാന്‍ ഓഫ് ദ മാച്ചായി.