News Sports

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം ജയമാണ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹിയോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. രാത്രി 7.30ന് ദുബായിലാണ് മത്സരം.