News Sports

ബെംഗളൂരുവിന് ചരിത്രം; ഐ.എസ്.എല്ലില്‍ കന്നിക്കിരീടം

മുംബൈ: മുംബൈ ഫുട്‌ബോള്‍ അറീനയില്‍ ചരിത്രമെഴുതി ബെംഗളൂരു എഫ്.സി. ഗോവ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ കന്നിക്കിരീടം നേടി. 118-ാം മിനിറ്റില്‍ ഗോള്‍ നേടിയ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ കണ്ടെത്താതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.