ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്ലോ റോസി അന്തരിച്ചു
ഡീഗോ മറഡോണയുടെ മരണമേല്‍പ്പിച്ച ആഘാതം മാറും മുന്‍പ് ഫുട്ബോള്‍ ലോകത്തിന് മറ്റൊരു ഇതിഹാസത്തെ കൂടി നഷ്ടമായി. ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്ലോ റോസി അന്തരിച്ചു. 1982 ലോകകപ്പ് ഇറ്റലിക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റോസി. ബാലണ്‍ ഡി ഓര് പുരസ്കാരവും നേടിയിട്ടുണ്ട്.