ജൊഹന്നാസ്ബർഗ് ടെസ്റ്റ് ആവേശപ്പോരിലേക്ക്
ആദ്യ ഇന്നിങ്സിൽ 27 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, മൂന്നാം ദിനം ബാറ്റിങ് തുടങ്ങി. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 110 റൺസ് പിന്നിട്ടു. ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയുമാണ് ക്രീസിലുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 229 റണ്‍സെടുത്ത് പുറത്തായി.