News Sports

കളിവട്ടം കാര്യവട്ടം - പ്രത്യേക പരിപാടി

ക്രിക്കറ്റ് ആവേശത്തിലാണ് തലസ്ഥാനം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യ - വിന്‍ഡീസ് ഏകദിന പരമ്പരയിലെ ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരമെന്ന നിലയില്‍ ആവേശം വാനോളമുയരും കാര്യവട്ടത്തെന്ന് പ്രതീക്ഷ. പരമ്പരയില്‍ വിജയത്തുടര്‍ച്ച നല്‍കും അനന്തപുരിയെന്ന് കോഹ്ലിപ്പട ഉറപ്പിക്കുമ്പോള്‍, പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ വിന്‍ഡീസും പൊരുതും. മഴ വില്ലനായെത്തുമോയെന്ന ആശങ്ക മാത്രമാണ് ബാക്കി. എന്തായാലും തെളിഞ്ഞ അന്തരീക്ഷത്തില്‍ കളി നടക്കുമെന്ന പ്രതീക്ഷയാണ്. പ്രത്യേക പരിപാടി കളിവട്ടം കാര്യവട്ടം.