News Sports

ലോക്ക്ഡൗണില്‍ കുടുങ്ങിയ ആഫ്രിക്കന്‍ ഫുട്‌ബോളറെ നാട്ടിലേക്കയയ്ക്കാന്‍ കൈകോര്‍ത്ത് കാസര്‍കോട്ടുകാര്‍

കാസര്‍കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കാസര്‍കോട് കാറഡുക്കയില്‍ കുടുങ്ങിപ്പോയ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം ഉക്കിസി മാവോ ബെവന്യൂയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായ ഹസ്തമൊരുങ്ങുന്നു. യാത്രാ ചെലവ് കണ്ടെത്താനായി നാട്ടുകാര്‍ നടത്തുന്ന പരിശ്രമത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പല കോണുകളില്‍ നിന്നാണ് സഹായമെത്തുന്നത്.