News Sports

കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

സംഗ്രൂര്‍ (പഞ്ചാബ്): പെണ്‍കരുത്തില്‍ ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. 273 പോയിന്റുമായാണ് കേരളം ചാമ്പ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 247 പോയിന്റും മൂന്നാമതുള്ള ഹരിയാണ 241 പോയിന്റും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. നാല് സ്വര്‍ണവുമായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജന്‍ മീറ്റിലെ മികച്ച അത്‌ലറ്റായി. 101 പോയിന്റുമായി കേരളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 61 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാണ മൂന്നാമതുമാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയ്ക്കാണ് കിരീടം. മഹാരാഷ്ട്രക്ക് 68 പോയിന്റുണ്ട്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 52 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി.