മറഡോണയുടെ ഓര്‍മ്മകളുമായി മലയാളികള്‍; കൈയൊപ്പ് ലഭിച്ച പന്ത് നെഞ്ചോട് ചേര്‍ത്ത് ഷിബിന്‍
കൊച്ചി: ഒരിക്കല്‍മാത്രം കേരളത്തിലെത്തിയിട്ടുളള മറഡോണ ആരാധകര്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്. വേദിയില്‍ നൃത്തം ചെയ്തും പന്ത് അമ്മാനമാടിയും അദേഹം സദസിനെ കോരിത്തരിപ്പിക്കുകയായിരുന്നു. അന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ ഷിബിന്‍ ഫുട്ബോളിലും സംഘാടക ബാഡ്ജിലും ദീഗോ 10 എന്ന കൈയൊപ്പ് മറഡോണ സമ്മാനിച്ചു. മറഡോണയെയും ഫുട്ബോളിനെയും സ്നേഹിക്കുന്ന ഓരോ മലയാളികളെയും പോലെ ഷിബിന്‍ ആ അമൂല്യ വസ്തുക്കള്‍ ഇന്നും സൂക്ഷിക്കുന്നു, ദീഗോയുടെ ഓര്‍മ്മകള്‍ക്കൊപ്പം.