News Sports

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്

ഐപിഎല്ലില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 60 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന് 131 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ കൊല്‍ക്കത്ത പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി. സഞ്ജു സാംസണ്‍ 1 റണ്‍സ് എടുത്ത് പുറത്തായി. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.