News Sports

ഹോക്കിയുടെ പറുദീസയായ കൊല്ലം

കൊല്ലം: മറ്റൊരു ദേശീയ ഹോക്കി മല്‍സരം കൂടി ഇന്ന് വിടവാങ്ങുമ്പോള്‍ കൊല്ലം കേരളത്തിന്റെ ഹോക്കി ഹബ്ബായി മാറുകയാണ്. ഹോക്കിയുടെ പറുദ്ദീസയെന്ന പേര് നിലനിര്‍ത്തുന്ന കൊല്ലം രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും ദേശീയ സീനിയര്‍ വനിത ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളം ദയനീയമായി പരാജയപ്പെട്ടത് പരിശോധിക്കേണ്ട വിഷയമാണ്.