News Sports

94ല്‍ മറഡോണയെ പുറത്താക്കിയത് ചതിയിലൂടെ; മരുന്നില്‍ മയക്കുമരുന്ന് ചേര്‍ത്തു- ബോബി ചെമ്മണ്ണൂര്‍

1994ലെ ലോസാഞ്ചലസ് ലോകകപ്പില്‍ മറഡോണയെ പുറത്താക്കിയത് ചതിയിലൂടെയാണെന്നും കാലിലെ നഖത്തിലുണ്ടായ മുറിവിനായി മരുന്ന് നല്‍കിയതില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നെന്നും മറഡോണ പറഞ്ഞതായി ബോബി ചെമ്മണ്ണൂര്‍. കോടികള്‍ സമ്പാദിക്കാനായി ഫുട്‌ബോള്‍ ലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മറഡോണ പറഞ്ഞതായി ബോബി ചെമ്മണ്ണൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.