News Sports

മറഡോണയുടെ മരണത്തിൽ അദ്ദേഹത്തിന്റെ ഡോക്ടർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു

ഡീഗോ മറഡോണയുടെ മരണത്തിൽ അദ്ദേഹത്തിന്റെ ഡോക്ടർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് സംഭവിച്ചതായി മറഡോണയുടെ ബന്ധുക്കളും മക്കളും ആരോപിച്ചിരുന്നു. എന്ത് ചികിത്സയാണ് മറഡോണയ്ക്ക് നൽകിയതെന്ന് ഡോക്ടർ വ്യക്തമാക്കണമെന്ന് നേരത്തെ വിദഗ്ധർ അടക്കമുള്ള ആവശ്യം ഉന്നയിച്ചിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.