News Sports

ധോണിയുടെ വിരമിക്കല്‍: മുന്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്

തിരുവനന്തപുരം: എംഎസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് മുന്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ എംഎസ് കെ പ്രസാദ്. എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ ധോണി തന്നെ തീരുമാനമെടുക്കുമെന്നായിരുന്നു എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം. ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ കഴിവുള്ള താരങ്ങള്‍ കേരളത്തിലുണ്ടെന്നും കാര്യവട്ടം സ്റ്റേഡിയം മികച്ചതാണെന്നും എംഎസ്‌കെ പ്രസാദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്ത് ആഭ്യന്തര ട്വന്റി20 മത്സരം നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.