News Sports

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി മഹേന്ദ്രസിങ് ധോണിയില്ല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി മഹേന്ദ്രസിങ് ധോണിയില്ല. ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച പോലെയാണ് ഇന്നലെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്ന കാര്യം നാടകീയമായി ധോണി അവതരിപ്പിച്ചത്. ക്രിക്കറ്റെന്ന കളിയില്‍ മറ്റേതൊരു ക്യാപ്റ്റനും കൊതിക്കുന്ന നേട്ടങ്ങള്‍ സമ്മാനിച്ച്, ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനെന്ന ബഹുമതിയോടെയാണ് ധോണിയുടെ മടക്കം.