News Sports

ഹെലികോപ്റ്റർ ഷോട്ടുകൾ പറത്താൻ ഇനി ധോനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ധോനി

റാഞ്ചി: ഒരു വർഷത്തോളം നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ മുൻ ക്യാപ്റ്റൻ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശനിയാഴ്ച വൈകീട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോനി വിരമിക്കൽ പ്രഖ്യാപിച്ചത്. 'നന്ദി, നിങ്ങൾ ഇതുവരെ തന്ന എല്ലാ പന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക', വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.