News Sports

നവോമി ഒസാക്കയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, ലോക ഒന്നാം നമ്പർ സ്ഥാനം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പന്‍ താരം നവോമി ഒസാക്കയ്ക്ക്. ഫൈനലില്‍ ചെക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവൊയെയാണ് ഒസാക്ക കീഴടക്കിയത്. ജയത്തോടെ ജപ്പാന്‍ താരം ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തുകയും ചെയ്തു. നവോമി ഒസാക്കയ്ക്കയുടെ രണ്ടാം ഗ്രാന്‍സ്ലാമും ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണുമാണിത്. ടെന്നീസില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഏഷ്യന്‍ താരവുമാണ്.