News Sports

ദേശീയ വനിത ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പിന് ഞായറാഴ്ച സമാപനം

കൊല്ലം: ഹോക്കി പ്രേമികള്‍ക്ക് മികച്ച മല്‍സരങ്ങള്‍ സമ്മാനിച്ച ദേശീയ വനിത ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പിന് നാളെ സമാപനം. ഇന്ന് നടക്കുന്ന സെമിയില്‍ വിജയിക്കുന്ന ടീമുകള്‍ നാളെ നടക്കുന്ന ഫെനലില്‍ മാറ്റുരയ്ക്കും. മല്‍സരത്തിലേയും സംഘാടനത്തിലേയും മികവുകൊണ്ട് വ്യത്യസ്ഥമായിരുന്നു കൊല്ലത്ത് നടക്കുന്നു ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പ്. 25 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനം ഒരു ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പിന് വേദിയായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 39 ടീമുകള്‍ കൊല്ലത്തെ സിന്തറ്റിക്ക് ടര്‍ഫ് കോര്‍ട്ടിലേക്ക് എത്തി. ഇന്ത്യയുടെ പഴയ ഹോക്കി പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മല്‍സരങ്ങള്‍ക്ക് കൊല്ലം ഹോക്കി സ്‌റ്റേഡിയം വേദിയായി.