News Sports

ഫുട്‌ബോള്‍ താരം ധനരാജന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍

പാലക്കാട്: ഫുട്‌ബോള്‍ താരം ധനരാജന്റെ വിയോഗം ഉള്‍കൊള്ളാനാവാതെ വിതുമ്പുകയാണ് പാലക്കാട് കൊട്ടേക്കാട്ടെ നാട്ടുകാരും ഫുട്‌ബോള്‍ പ്രേമികളും. ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെയാണ് മുന്‍ കേരള സന്തോഷ് ട്രോഫി താരം കൂടിയായ ആര്‍. ധനരാജ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്.