ഊർജസ്വലതയിൽ മാറഡോണയെ വെല്ലാൻ ആരുമില്ല: രഞ്ജിനി ഹരിദാസ്
ഊർജസ്വലതയിൽ മാറഡോണയെ വെല്ലുന്ന മറ്റൊരു താരത്തെ തന്റെ കരിയറിൽ ഇന്നോളം കണ്ടിട്ടില്ലെന്ന് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. ബോളിവുഡ് താരം ഷാരുഖ് ഖാനാണ് രണ്ടാമൻ. ജീവിതം പൂർണമായി ആസ്വദിച്ച മാറഡോണ മരണത്തിന് അതീതനാണെന്നും അദ്ദേഹം എന്നെന്നും ഇതിഹാസമായി തുടരുമെന്നും രഞ്ജിനി പറഞ്ഞു. ഫുട്ബോൾ ദൈവം കണ്ണൂരിലെത്തിയപ്പോൾ ആ പരിപാടി അവതരിപ്പിച്ച അനുഭവം പങ്കുവക്കുകയായിരുന്നു അവർ.