തമിഴരില്ല!! ചെന്നൈ സൂപ്പർ കിങ്‌സിനെ നിരോധിക്കണമെന്ന ആവശ്യവുമായി പട്ടാളി മക്കൾ കക്ഷി എംഎൽഎ
തമിഴരില്ലാത്തതിനാൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നു പട്ടാളി മക്കൾ കക്ഷി എം എൽ എ. ചെന്നൈ സൂപ്പർ കിംഗ്സിൽ തമിഴ്നാട്ടിൽ നിന്നുള്ള കളിക്കാരില്ലെങ്കിൽ എന്താണ് കുഴപ്പം ?. ഐപിഎൽ ക്രിക്കറ്റിലും പ്രാദേശിക പ്രാതിനിധ്യം വേണമെന്ന വാശി നല്ലതാണോ ?