നോർവയുടെ കാസ്പർ റൂഡ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ
കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് 23 കാരനായ കാസ്പറിന്റേത്. ഫൈനലിൽ നദാൽ ആണ് കാസ്പറിന്റെ എതിരാളി. 4 വർഷം മുമ്പ് 19 മത്തെ വയസ്സിൽ റാഫേൽ നദാൽ അക്കാദമിയിൽ ചേർന്ന നദാൽ ആരാധകൻ കൂടിയായ കാസ്പർ റൂഡ് ഫൈനലിൽ അതേ നദാലിനെ നേരിടുമ്പോൾ കൗതുകം ഏറെയാണ്.