News Sports

പത്താമത് ദേശീയ സീനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പ് കൊല്ലത്ത് ഇന്ന് തുടക്കമാകും

കൊല്ലം: കേരളം ആദ്യമായി ആഥിത്യമരുളുന്ന പത്താമത് ദേശീയ സീനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പ് കൊല്ലം ഹോക്കി സ്‌റ്റേഡിയത്തില്‍ ഇന്ന് തുടങ്ങും. വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.