News Sports

പെലെയുടെ ഫുട്‌ബോള്‍ ഓര്‍മകളില്‍ എഴുത്തുകാരന്‍ പി.കെ. രാജശേഖരന്‍

ലോക ഫുട്‌ബോള്‍ രാജാവ് പെലെയ്ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. മലയാളിക്ക് രാപ്പകലില്ലാത്ത ആവേശം മാത്രമല്ല വിദൂരമായ ഗൃഹാതുരത്വം കൂടിയാണ് പെലെ. പാഠപുസ്തകത്തിലൂടെ മഹാനായ കളിക്കാരനെ അറിഞ്ഞ ഒരു തലമുറയുണ്ടിവിടെ. ആ അറിവും ആവേശവും പങ്കുവയ്ക്കുകയാണ് എഴുത്തുകാരന്‍ പി.കെ. രാജശേഖരന്‍.