News Sports

പെര്‍ത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഓസീസിന്റെ ജയം 146 റണ്‍സിന്

പെര്‍ത്ത്: ആരാധകര്‍ പ്രതീക്ഷിച്ച അദ്ഭുതങ്ങളൊന്നും അവസാന ദിനത്തില്‍ പെര്‍ത്തില്‍ നടന്നില്ല. പെര്‍ത്തിലെ തീപാറുന്ന പിച്ചില്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഓസീസ് ഓസീസ് ബൗളര്‍മാര്‍ 140 റണ്‍സിന് ചുരുട്ടിക്കെട്ടി. അഞ്ചിന് 112 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റെടുത്ത ഇന്ത്യയ്ക്ക് വെറും 28 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 30 റണ്‍സ് വീതമെടുത്ത അജിങ്ക്യ രഹാനെയും ഋഷഭ് പന്തും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.