ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെ തോൽപിച്ച് പോർച്ചുഗൽ
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങളിൽ കരുത്തർക്ക് ജയം. ലക്സംബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ തോൽപ്പിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്റെ മൂന്ന് ഗോളുകൾ. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താൻ പറങ്കികൾക്കായി.