വിജയത്തിളക്കത്തിൽ പ്രണോയ്; അഭിമാനത്തോടെ കേരളം
തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ ചരിത്രമെഴുതിയപ്പോൾ നമ്മൾ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ട്. കിരീടത്തിലേക്കുള്ള കുതിപ്പിൽ വലിയ പങ്കുവഹിച്ചത് മലയാളി താരം എച്ച്.എസ്.പ്രണോയി ആണ്. പ്രണോയ് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തുള്ള കുടുംബം.