പവർ ലിഫ്റ്റർ ലാരി വീൽസിനെ ആം റെസ്ലിങ്ങിൽ അട്ടിമറിച്ച് രാഹുൽ പണിക്കർ
ദുബായ്: ലോകത്തിലെ ഏറ്റവും ശക്തനായ പവർ ലിഫ്റ്റർ ആയ ലാരി വീൽസിനെ ആം റെസ്ലിങ്ങിൽ അട്ടിമറിച്ച് ലോകമെങ്ങുമുള്ള സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുകയാണ് രാഹുൽ പണിക്കർ എന്ന മലയാളി. ദുബായിയിൽ നടന്ന മത്സരത്തിലാണ് രാഹുൽ ലാരി വീൽസിനെ തോൽപ്പിച്ചത്. ആം റെസ്ലിങ്ങിൽ ഇന്ത്യയുടെ നാഷണൽ ചാമ്പ്യൻ ആണ് രാഹുൽ പണിക്കർ.