News Sports

രഞ്ജി; ഹിമാചലിനെതിരേ നാടകീയ വിജയവുമായി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

ഷിംല: രഞ്ജി ട്രോഫിയില്‍ നാടകീയ വിജയവുമായി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹിമാചല്‍ പ്രദേശിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ രണ്ടാം സീസണിലും ക്വാര്‍ട്ടറിലെത്തിയത്. ഈ സീസണിലെ അവസാന മത്സരത്തിന് ഹിമാചലിനെതിരെ കളത്തിലിറങ്ങുമ്പോള്‍ കേരളത്തിന് വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ഹിമാചലിന്റെ അതിബുദ്ധിയും കേരളത്തിന് തുണയായി. ഈ സീസണില്‍ എട്ടു മത്സരങ്ങളില്‍ നാല് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതോടെ 26 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി കേരളം ക്വാര്‍ട്ടറിലെത്തുകയായിരുന്നു. 15ന് തുടങ്ങുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍.