News Sports

തുടര്‍ച്ചയായ രണ്ടാം തവണയും രഞ്ജി കിരീടത്തില്‍ മുത്തമിട്ട് വിദര്‍ഭ

നാഗ്പുര്‍: രണ്ടാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയ്ക്ക് അദ്ഭുതങ്ങളൊന്നും കാണിക്കാന്‍ സാധിച്ചില്ല, അതോടെ തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനാണ് ആദിത്യ സര്‍വാതെ, ഉമേഷ് യാദവ് എന്നിവരടങ്ങിയ സംഘം എറിഞ്ഞിട്ടത്. 78 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം