വംശീയാധിക്ഷേപത്തിന് ഇരയായ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാര്‍ഢ്യവുമായി ക്ലബ്ബും ആരാധകരും.റയോ വല്ലക്കാനോയ്ക്കെതിരായ മത്സരത്തിൽ റയലിന്റെ എല്ലാ താരങ്ങളും വിനീഷ്യസിന്റെ 20ആം നമ്പർ ജേഴ്സിയിലാണ് കളത്തിലിറങ്ങിയത്.എല്ലാവരും വിനീഷ്യസിനൊപ്പം എന്ന ബാനറുകൾ ഗാലറിയിൽ ഉയർത്തിക്കൊണ്ട് വർണവെറിയെ കാൽപന്തിൽ നിന്ന് തുടച്ചുമാറ്റുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവെച്ചത്.