News Sports

ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് എല്ലാവരും ഉത്തരവാദികള്‍: സന്ദേശ് ജിങ്കന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ മോശം പ്രകടനത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന് നായകന്‍ സന്ദേശ് ജിങ്കന്‍. ബ്ലാസ്‌റ്റേഴ്‌സ് കുടുംബം പോലെയാണ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സി.കെ വിനീതിനെതിരെ ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആക്രമം സങ്കടമുണ്ടാക്കിയെന്നും ജിങ്കന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.