News Sports

ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിലേക്ക്. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും.