News Sports

രണ്ടാം മത്സരത്തിലും വിശ്വാസം കാത്ത് സഞ്ജു

ഐ.പി.എല്‍ 13-ാം സീസണിലെ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ വിശ്വാസം കാത്തു. പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പതറാതെ ബാറ്റേന്തിയ മലയാളി താരം രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയെ പോലും നിഷ്പ്രഭമാക്കി സഞ്ജു തന്നെ കളിയിലെ താരവുമായി.