സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സെമിയിലെ എതിരാളിയെ ഇന്ന് അറിയാം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സെമിയിലെ എതിരാളിയെ ഇന്ന് അറിയാം. ബി ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ സര്‍വീസസിനെ നേരിടും. വൈകീട്ട് 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്ക് ഗുജറാത്താണ് എതിരാളി.