News Sports

മേയഴ്‌സ് കപ്പ് ഫുട്‌ബോള്‍ കിരീടം എസ്.ബി.ഐ കേരളയ്ക്ക്

തിരുവനന്തപുരം: മേയഴ്‌സ് കപ്പ് ഫുട്‌ബോള്‍ കിരീടം എസ്.ബി.ഐ കേരളയ്ക്ക്. ഫൈനലില്‍ ഗോകുലം കേരളയെ ഷൂട്ട്ഔട്ടില്‍ തോല്‍പ്പിച്ചാണ് എസ്.ബി.ഐ കിരീടം ചൂടിയത്. ഷൂട്ടൗട്ടില്‍ ഗോകുലത്തിന്റെ മൂന്ന് കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ മിഥുനാണ് എസ്.ബി.ഐയുടെ വിജയശില്‍പ്പി.