നാമാവശേഷമായി കൊച്ചി കലൂര്‍ സ്റ്റേഡയത്തിലെ സച്ചിന് പവലിയന്
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറോടുള്ള ആദരവായി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച സച്ചിന് പവലിയന് നശിക്കുന്നു. പവലിയനില്‍ സ്ഥാപിച്ചിരുന്ന സച്ചിന്റെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റും ജഴ്സിയുമടക്കം ഇവിടെ കാണാനില്ല.അമൂല്യശേഖരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും അറിവില്ല.