News Sports

രഞ്ജി ട്രോഫി മത്സരത്തിനായി കൃഷ്ണഗിരി സ്റ്റേഡിയം ഒരുങ്ങി

വയനാട്: കേരളവും വിദര്‍ഭയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നാളെ തുടങ്ങും. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കേരളം കളിക്കാനിറങ്ങുന്നതെന്ന് ക്യാപ്ടന്‍ സച്ചിന്‍ ബേബി പറഞ്ഞു.