News Sports

പരാജയപ്പെട്ട താരത്തിന് ആശ്വാസമേകി സെറീന

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് ഡയാന യാസ്ട്രംസ്‌ക പോരാട്ടത്തിനൊടുവിലെ കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായി. മത്സരത്തില്‍ പരാജയപ്പെട്ട യുക്രൈന്‍ താരത്തിന് മുന്നില്‍ ആശ്വാസവാക്കുകളുമായത്തിയ സെറീന ടെന്നീസ് ആരാധകരുടെ കൈയടി ഏറ്റുവാങ്ങി. മൂന്നാം റൗണ്ടിലാണ് സെറീന, യാസ്ട്രംസ്‌കയെ പരാജയപ്പെടുത്തിയത്.