പതിനാറ് കൊല്ലത്തിനുശേഷം റാമോസ് റയലില്‍ നിന്ന് പടിയിറങ്ങുന്നു
റയൽ മാഡ്രിഡിൽ നിന്ന് നീണ്ട പതിനാറ് വർഷത്തെ കരിയറിന് ശേഷം സൂപ്പർ താരം സെർജിയോ റാമോസ് പടിയിറങ്ങുന്നു. ക്ലബിനായി അഞ്ച് ലാ ലിഗ കിരീടവും നാല് ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയാണ് മടക്കം. 671 മത്സരങ്ങളിൾ റയലിനായി റാമോസ് ബൂട്ടണിഞ്ഞു.






