News Sports

ചരിത്രം കുറിച്ച് ഏഴ് വയസുകാരന്‍ ആര്‍ച്ചി ഷില്ലര്‍

മെല്‍ബണ്‍: ഏഴ് വയസുകാരന്‍ ആര്‍ച്ചി ഷില്ലറിന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ വിലപ്പെട്ട ബാഗി ഗ്രീന്‍ തൊപ്പി നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഹൃദയരോഗ ബാധിതനായ ആര്‍ച്ചി ഇന്ത്യക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസീസ് ടീമിലാണ് ഇടം നേടിയത്. നായകന്‍ ടിം പെയ്‌നാണ് ഷില്ലറിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തൊപ്പി സമ്മാനിച്ചത്.