സൗരവ് ഗാഗുലിയുടെ ആരോഗ്യ നില തൃപ്തികരം
ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാഗുലിയുടെ ആരോഗ്യ നില തൃപ്തികരം. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ് ഗാഗുലി. ഒരു ആന്‍ജിയോപ്ലാസ്റ്റി കൂടി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗാംഗുലി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്ന് ക്രിക്കറ്റ് താരങ്ങളും സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആശംസിച്ചു. ഇന്നലെ രാവിലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.