News Sports

അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

അമേരിക്കൻ ബാസ്‍കറ്റ്‍ബോൾ ഇതിഹാസം കോബി ബ്രയന്റ് ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. കാലിഫോർണിയയിലെ കലബസാസിലാണ് ദുരന്തമുണ്ടായത്.കോബിയുടെ പതിമൂന്ന് വയസുകാരിയ മകൾ ജിയാന ഉൾപ്പടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ പ്രാദേശിക സമയം രാവിലെ പത്ത് മണിയ്ക്കായിരുന്നു അപകടം. സ്വകാര്യ ഹെലികോപ്‍‌ടറിന്റെ ഏഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഖ്യാത ബാസ്‍കറ്റ്‍ബോൾ ടീം ലോസ് ഏഞ്ചൽസ് ലോക്കേസ്‍സിന്റെ താരമായിരുന്നു രണ്ട് പതിറ്റാണ്ടോളം കോബി. എൻബിഎ മത്സര ക്രമത്തിലെ ഏറ്റവും ഉയർന്ന പദവിയായ ഓൾസ്റ്റാർ 18 തവണ സ്വന്തമാക്കിയിട്ടുള്ള കോബി ബ്രയന്റ് എക്കാലത്തേയും മികച്ച ബാസ്‍കറ്റ്‌ബോൾ താരങ്ങളിൽ ഒരാളായിട്ടാണ് അറിയപ്പെടുന്നത്.