News Sports

സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ സഭ പാസാക്കി; ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ഇനി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെയാകും തീരുമാനിക്കുക. കായിക രംഗത്ത് ജനാധിപത്യവും സുതാര്യതയും ഉറപ്പ് വരുത്താനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.